എംപി സ്ഥാനം അലങ്കാരമായി കാണുന്നവർ ജനങ്ങളോട് മാപ്പ് പറയണം: കുമ്മനം രാജശേഖരൻ
കോഴിക്കോട്: എംപി സ്ഥാനം അലങ്കാരമായി കാണുന്നവർ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ.എന്‍ഡിഎ കോഴിക്കോട് ലോക്‌സഭാ മണ്ഡലം വികസനരേഖ 'അമൃതം കോഴിക്കോട്' പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എംപി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ ലൈറ്റുകള്‍ സ്ഥാപിക്കുന്നതല്ല വികസനം. അതൊരു ഉത്തരവാദിത്വമാണെന്നും എംപി സ്ഥാനം അലങ്കാരം മാത്രമായി കാണുന്നവര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനംരാജശേഖരന്‍ പറഞ്ഞു. മണ്ഡലം രൂപീകൃതമായ 1952 മുതല്‍ വിജയിച്ചുപോയ ഇരുമുന്നണികളും സമ്മാനിച്ചത് വികസനമുരടിപ്പ്. 2009 മുതല്‍ തുടര്‍ച്ചയായി വിജയിച്ച എം.കെ. രാഘവന്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അനുവദിക്കുമ്പോള്‍...









