കോഴിക്കോട്: വയനാട് ലോകസഭാമണ്ഡലം എൻ. ഡി. എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായ് ബി.ജെ.പി. അഖിലേന്ത്യാ പ്രസിഡൻ്റ് ജെ.പി. നദ്ദ കോഴിക്കോട്ടെത്തി. പ്രത്യേക വിമാനത്തിൽ ഇന്നലെ കോഴിക്കോട് വിമാനതാവളത്തിലെത്തിയ ജെ.പി. നന്ദയെ ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് അഡ്വ. വി കെ.സജീവൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി. രാജൻ, ലോകസഭ മണ്ഡലം ഇൻചാർജ്ജ് കെ. നാരായണൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി ടി.രനീഷ്,ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ എന്നിവർ സ്വീകരിച്ചു.