ഒളവണ്ണ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പഞ്ചായത്ത്
കോഴിക്കോട് :സപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടര്‍ പട്ടികയില്‍ കോഴിക്കോട് ജില്ലയിലുള്ളത് ആകെ 26,54,972 വോട്ടര്‍മാര്‍. 12,53,480 പുരുഷന്‍മാരും 14,01,460 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡേഴ്‌സും അടങ്ങിയതാണ് ജില്ലയിലെ വോട്ടര്‍ പട്ടിക. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 902 പേരുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കോഴിക്കോട് ജില്ലയിലാണ്. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിംഗ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി...