സംസ്ഥാനം മുന്‍കൈ എടുക്കാത്തതിനാല്‍ ഹാര്‍ബര്‍ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു: ജോര്‍ജ്ജ് കുര്യന്‍
കോഴിക്കോട്: രാജ്യത്തെ 3 കോടിയോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഫിഷറീസിന് മാത്രമായി മന്ത്രാലയം സ്ഥാപിച്ചതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. പുതിയാപ്പയില്‍ മത്സ്യപ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ പലതും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സംയുകതമായാണ് നടപ്പാക്കാറ്. കേന്ദ്ര,സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഹാര്‍ബര്‍ പദ്ധതികള്‍ സംസ്ഥാനം മുന്നോട്ടു വരാത്തത് കൊണ്ട് മുടങ്ങിക്കിടക്കുയാണ്. ചെമ്മീന്‍ വിലയിടിവില്‍ മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തിയ ആശങ്ക പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ അവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍...








