കോർപ്പറേഷൻ വാർഡ് പുനർനിർണയം മുന്നോട്ടുപോകുന്നത് അടിമുടി ദുരൂഹതയോടെ: അഡ്വ. വി.കെ. സജീവൻ
കോഴിക്കോട്: അടിമുടി ദുരൂഹതയോടെയാണ് കോർപ്പറേഷൻ വാർഡ് പുനർനിർണയം മുന്നോട്ടു പോകുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭരണകക്ഷി താത്പര്യ പ്രകാരമുളള വാര്‍ഡ് പുനര്‍നിര്‍ണ്ണയമാണ് നടക്കുന്നത്.കഴിഞ്ഞ 21 നു മുൻപ് വാർഡ് പുനർനിർണയം പൂർത്തിയാക്കി കോർപ്പറേഷൻ സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറേണ്ടതും 25 നു മുൻപായി കോർപ്പറേഷൻ സെക്രട്ടറി പുനർനിർണയം നടത്തിയ രേഖകൾ ജില്ലാ കളക്ടർക്ക് കൈമാറേണ്ടതുമാണ്. എന്നാൽ ജനങ്ങളെ വിഡ്ഢികളാക്കി കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയെന്ന് വരുത്തിതീർത്തു ഇപ്പോഴും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്മാരുടെ താല്പര്യ പ്രകാരം കോർപ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ...









