ബഹുഭാഷ പഠനം പ്രൈമറി പാഠ്യ പദ്ധ്യതയില്‍ ഉള്‍പ്പെടുത്തണം: എം.കെ. രാഘവന്‍ എം.പി. സര്‍ഗ്ഗവസന്തം ജില്ലാ തല മത്സരങ്ങള്‍ സമാപിച്ചു
കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത ഭാഷകള്‍ പ്രൈമറി തലം മുതല്‍ക്കുള്ള പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എം.കെ. രാഘവന്‍ എം.പി. വിസ്ഡം സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്ത് ലോകത്തിന്റെ വ്യത്യസ്ത രാഷ്ട്രങ്ങളിലേക്ക് പഠന - ജോലി ആവശ്യാര്‍ത്ഥം പോകേണ്ട സ്ഥിതിയുണ്ടിന്ന്. അവിടങ്ങളിലെല്ലാം ആശയ വിനിമയത്തിനാവശ്യമായ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം. ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ പുലര്‍ത്തുമ്പോഴും മികച്ച നിലയില്‍ ആശയവിനിമയം നടത്തുക എന്നത്...