കോഴിക്കോട്:ദേശീയ ശിശു ക്ഷേമ സംഘടനയായ
നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിന്റെ നൈറ്റിങ് ഗേയ്ൽസ് സർക്കിൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. വീണ്ടും വിദ്യാലത്തിലേക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിലാണ്
വെബിനാർ. ഡോ. നിത്യ. ടി ( എം.ബി.ബി.എസ്, എംഡി പീഡിയാട്രിക്സ്, കൺസൾട്ടന്റ്, ജൂബിലി മിഷൻ മെഡിക്കൽ കോളെജ്, തൃശ്ശൂർ ) ക്ലാസിന് നേതൃത്വം നൽകും. ഒക്ടോബർ 31ന് വൈകീട്ട് 3 മണി മുതൽ 4.30 വരെയാണ് സെമിനാർ. കൂടുതൽ വിവരങ്ങൾക്ക് 9995014607.