ജില്ലയില്‍ നിയോ ക്രാഡില്‍ പദ്ധതി ജനുവരി 5 മുതല്‍; മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും
കോഴിക്കോട്;നവജാത ശിശുവിന് ആദ്യ ദിനങ്ങളിലുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൃത്യസമയത്ത് ഇടപെട്ട് പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച നിയോ ക്രാഡില്‍ പദ്ധതി ജനുവരി 5ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിള ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നാഷണല്‍ നിയോനാറ്റല്‍ ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി ആരംഭിക്കുന്നത്. ചില നവജാത ശിശുക്കളില്‍ ശരീരോഷ്മാവ്, രക്തത്തിലെ പഞ്ചസാര, ഓക്സിജന്‍ എന്നിവ കുറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ...









