നിരാശജനകമായ ബജറ്റ്; കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആവർത്തനം മാത്രം: കെ.സുരേന്ദ്രൻ
കോഴിക്കോട്: നിരാശയിലാക്കുന്നതാണ് സംസ്ഥാനബജറ്റെന്നും കേരളത്തിൻ്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ഒരു നിർദ്ദേശവും ബജറ്റിൽ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യാതൊരു ഗൃഹപാഠവും ചെയ്യാതെ കേന്ദ്ര അവഗണനയെന്നതേഞ്ഞൊട്ടിയ രാഷ്ട്രീയ ആരോപണം ആവർത്തിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്.തൊഴിലില്ലായ്മ ശരാശരിയിൽഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം.കാർഷിക, വ്യവസായ മേഖലകളിലെ തളർച്ചയില്ലാതാക്കാൻ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല.സംസ്ഥാന വരുമാനത്തിൽ ഗണ്യമായ പങ്ക് വഹിക്കുന്ന പ്രവാസികളെ പൂർണ്ണമായും ബജറ്റ് അവഗണിച്ചു.25 വർഷം മുമ്പുള്ള പത്താം ധനകാര്യ കമ്മീഷൻ്റെ 3.2 ശതമാനം വിഹിതത്തിൻ്റെ കാര്യമാണ് മന്ത്രി ആവർത്തിക്കുന്നത്....









