എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
കുന്ദമംഗലം: മയക്കുമരുന്ന് വിൽപന നടത്താനായി വന്ന രണ്ടുപേർ കുന്ദമംഗലത്തെ ലോഡ്ജിൽ നിന്ന് പിടിയിലായി. മുണ്ടിക്കൽത്താഴം കോട്ടാം പറമ്പ് കുന്നുമ്മൽ മീത്തൽ പി.കെ. ഷാഹുൽ ഹമീദ് (28), പാലക്കോട്ടുവയൽ പുനത്തിൽ പൊയിൽ പി.പി. അതുൽ എന്ന കുക്കുട്ടൻ (28) എന്നിവരെയാണ് നാർകോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ടി.കെ. ഉമ്മറും കുന്ദമംഗലം പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രന്റെ നിർദേശത്തെ തുടർന്ന് പരിശോധന...