കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം: സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി തള്ളി
കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വില നിയന്ത്രണം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. കുപ്പിവെള്ളത്തിന് 13 രൂപ എന്ന സര്‍ക്കാര്‍ തീരുമാനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോയത്. സര്‍ക്കാര്‍ അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചായിരുന്നു പരിഗണിച്ചത്. കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വില കുറച്ച് ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഇതിനെതിരെ കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടന ഹര്‍ജി നല്‍കി. ഈ...







