ബേപ്പൂരിൽ ജലസാഹസിക കായിക മാമാങ്കത്തിന് തിരശീല
കോഴിക്കോട്: .ബേപ്പൂരില്‍ ജലവിസ്മയം തീര്‍ത്ത് വാട്ടര്‍ ഫെസ്റ്റിന് തിരശീല വീണു. നാലുനാള്‍ ചാലിയാറിന്റെ ഓളപ്പരപ്പില്‍ അലയടിച്ച സാഹസിക കായിക മാമാങ്കം കോഴിക്കോടിന്റെ ഉത്സവമായി. കരുത്തും ആവേശവുമായി നടന്ന നിരവധി മത്സരങ്ങള്‍ കായികപ്രേമികള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന നവ്യാനുഭവമാണ് സമ്മാനിച്ചത്. ഡിങ്കി ബോട്ട് റേസ്, നെറ്റ് ഫിഷിങ്, ട്രഷര്‍ ഹണ്ട്, റോഡ് ഫിഷിങ്, സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് സിംഗിള്‍ ആന്‍ഡ് ഡബിള്‍, സ്റ്റാന്‍ഡ് അപ് പാഡലിങ്,വൈറ്റ് വാട്ടര്‍ കയാക്ക്, സി കയാക്ക്, ബാംബു റാഫ്റ്റിങ്, സെയിലിങ് റെഗട്ട ഒപ്റ്റിമിസ്റ്റ് ക്ലാസ് ആന്‍ഡ് ടോപ്പര്‍ ക്ലാസ്, കണ്‍ട്രി ബോട്ട്...