ഇലക്ഷനടുത്താൽ എല്ലാ പാർട്ടിക്കാർക്കും വേണം സമീറിൻ്റെ സഹായം
കോഴിക്കോട്:ഇലക്ഷൻ അടുത്താൻ കോഴിക്കോട് വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ സമീറിൻ്റെ കടയിൽ രാഷ്ട്രീയ പാർട്ടിക്കാരുടെ തിരക്കാണ്. പ്രചാരണം ഡിജിറ്റൽ രംഗത്തേക്ക് മാറിയിട്ടും സമീറിൻ്റെ സ്റ്റെൻസിലുകൾ ഇന്നും ട്രെൻഡിങ്ങാണ്. ഭംഗിയും ആകൃതിയും വലുപ്പവും ചോരാതെ കൈപ്പത്തിയും അരിവാൾ ചുറ്റികയും താമരയും ചുവരുകളിൽ നിറയണമെങ്കിൽ സമീറിന്റെ സ്റ്റെൻസിലുകൾ തന്നെ വേണം. ലോഹ ഷീറ്റുകളിൽ അക്ഷരങ്ങളും ചിഹ്നങ്ങളും വെട്ടിയെടുക്കുന്നതിനെയാണ് സ്റ്റെൻസിൽ എന്നു പറയുന്നത്. വലിയങ്ങാടി ഗണ്ണിസ്ട്രീറ്റിലെ സമീർ ടിൻവർക്ക്സ് കടയിലാണ് തെരഞ്ഞെടുപ്പ് കാലത്ത് തിരക്കേറുന്നത്. ലോഹ ഷീറ്റുകളിൽ സമീർ കൊത്തിയെടുക്കുന്ന രൂപങ്ങൾ ചുമരുകളിലും പോസ്റ്ററുകളിലും പതിപ്പിക്കുന്ന പണി മാത്രമേ പിന്നീട്...





