കക്കാട് സ്‌കൂൾ കൂടുതൽ കളറാകുന്നു; ‘വിഷൻ 2025’ ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 9ന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും
മുക്കം: പാഠ്യ-പാഠ്യേതര രംഗത്ത് മികവിന്റെ വഴിയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ജി.എൽ.പി സ്‌കൂളിൽ വിഷൻ 2025 പദ്ധതിയുടെ ഭാഗമായി പുതുതായി പണിയാനിരിക്കുന്ന അത്യാധുനിക ഹൈടെക് കെടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 2023 ജൂലൈ 9ന് നടക്കും. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച രാവിലെ 11ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സ്‌കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും പഞ്ചായത്തും വിലകൊടുത്ത് വാങ്ങിയ കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലത്താണ് കൂറ്റൻ കെട്ടിട സമുച്ചയം യാഥാർത്ഥ്യമാകുക. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ആസ്തി വികസന...