നഗരത്തിന്റെ അമൂല്യ സമ്പത്ത് നാശത്തിന്റെ നെല്ലിപ്പലകയിൽ
കോഴിക്കോട് :നഗരത്തിന്റെ ഏറ്റവും വലിയ പ്രകൃതി സമ്പത്തായ 150 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന കോട്ടൂളി തണ്ണീർതടം വൻതോതിലുള്ള കയ്യേറത്തിനും മലിനീകരണത്തിനും വിധേയമായി കഴിഞ്ഞു വെന്ന് ഗ്രീൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ സരോവരം പ്രകൃതി സംരക്ഷണ സമിതിയുമായി സഹകരിച്ച് നടത്തിയ ഏകദിന പഠന സംഘം കണ്ട് ബോധ്യപ്പെടുകയുണ്ടായി. മലബാർ കൃസ്ത്യൻ കോളേജ്, ഹോളിക്രോസ് കോളേജ്, ഐ.എച് ആർ.ഡി.കോളേജ് ഓഫ് അപ്ലസ് സയൻസ്, പ്രോവിഡൻസ് വിമൺസ് കോളേജ് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും ശാസ്ത്ര വിദഗ്ദരും, വനം വകുപ്പിൽ നിന്നും വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സാമ്പിളുകൾ ശേഖരിച്ചു...









