‘നടക്കാവ് മോഡലിനെ’ മാതൃകയാക്കാന് കാശ്മീരില് നിന്ന് അധ്യാപകരും വിദ്യാര്ഥികളും കോഴിക്കോട്ട്
കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുഖച്ഛായ മാറ്റിയ പ്രിസം പദ്ധതിയെ തൊട്ടറിയാന് കാശ്മീരില് നിന്ന് അധ്യാപകരും വിദ്യാര്ത്ഥികളും കോഴിക്കോട്ടെത്തി. ശ്രീനഗര് കോത്തിബാഗിലെ ഗവണ്മെന്റ് ഗേള്സ് ഹയര് സെക്കന്ററി സ്കൂളിലെ അധ്യാപകരായ മറിയം അക്ബര്, ഹുമരിയ ഷാ, ഷെയ്ക്ക് സഹൂര് എന്നിവരുടെ നേതൃത്വത്തില് പ്ലസ് വണ്ണിനും ഒമ്പതിലും പഠിക്കുന്ന അഞ്ചുവീതം വിദ്യാര്ത്ഥിനികളാണ് സംഘത്തിലുള്ളത്. കോഴിക്കോട് നടക്കാവ് ഗേള്സ് വൊക്കേഷണല് ഹയര്സെക്കന്ററി സ്കൂളില് കേരളത്തിലെ പ്രിസം (promoting Regional Schools to International Standards through Multiple Interventions) പദ്ധതിക്കു തുടക്കമിടുന്നതിന് പങ്കാളികളായ ഫൈസല് ആന്റ് ഷബാന...