മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത വയനാട് സ്വദേശി പിടിയിൽ.
കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത വയനാട് സ്വദേശി പിടിയിൽ. കോഴിക്കോട് പറമ്പിൽ കടവ് കുന്നത്തുമലയിൽ വീട്ടിൽ താമസിക്കുന്ന വയനാട് മുട്ടിൽ ചോലയിൽ വീട്ടിൽ കുഞ്ഞുമോൻ (42) നെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനി രാത്രികാല ഉറക്കത്തിൽ ദുസ്വപ്നനം കാണുന്നത് പതിവായതോടെയാണ് പെൺകുട്ടിയുടെ മാതാവ് മന്ത്രവാദിയെ സമീപിക്കുന്നത്. പൂജിച്ച ചരട് കെട്ടുന്നതിനായി പറമ്പിൽ കടവിലെ ഇയാളുടെ വീട്ടിലെത്തിയപ്പോൾ പൂജ നടത്തണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. പൂജാ സാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ പ്രതി പീഡിപ്പിക്കുകയും നഗ്ന ഫോട്ടോയെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അവധി കഴിഞ്ഞ...









