പട്ടാപ്പകൽ വാഹനമിടിപ്പിച്ച് മാല കവരാൻ ശ്രമിച്ച യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കോഴിക്കോട്:വാടകക്കെടുത്ത ഇൻറർസെപ്റ്റർ ബുള്ളറ്റ് ഉപയോഗിച്ച് സ്ത്രീയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിപ്പിച്ച് തള്ളിയിട്ട് മാല കവരാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കല്ലായി സ്വദേശി ആദിൽ മുഹമ്മദ്(30) ആണ് ഡി. സി. പി. അരുൺ കെ. പവിത്രൻ്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡിൻ്റെയും, ഫറോക് ACP സിദ്ധീഖിൻറെ നേതൃത്വത്തിലുള്ള പന്തിരങ്കാവ് പോലീസിൻ്റെയും പിടിയിലായത്. പന്തീരങ്കാവ് പാറക്കണ്ടി മീത്തൽ എന്ന സ്ഥലത്ത് വെച്ച് ശനിയാഴ്ച രാവിലെയാണ് സംഭവം. പന്തീരങ്കാവ് സ്വദേശി പ്രസീദയും മകളുമൊന്നിച്ച് സ്കൂട്ടറിൽ പോവുമ്പോഴാണ് ഇടിച്ചിട്ടത്.തെറിച്ച് വീണ പ്രസീദയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ച...









