‘അമ്മയ്ക്ക് പുതിയ ഭാരവാഹികള്‍’ : താന്‍ നീക്കം തുടങ്ങിയതായി സുരേഷ് ഗോപി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ ആഘോഷത്തിന്റെ ഭാഗമാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സിനിമാ വിവാദങ്ങൾക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടിയും നടന്നിരുന്നില്ല. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മ ഓഫിസിൽ എത്തി. അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്ന് സുരേഷ് ഗോപി...