കോമ്പറ്റീഷൻ ആക്ടിൻ്റെ ഭേദഗതികൾ ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ഒരുപോലെ ഗുണകരം ;കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ജോയൻ്റ് ഡയറക്ടർ കെ.പി ആനന്ദ്
കോഴിക്കോട്:കോമ്പറ്റീഷൻ അക്ടിൻ്റെ പുതിയ ഭേദഗതികൾ ഉപഭോകതാക്കളുടെയും വ്യാപാരികളുടേയും ആവശ്യങ്ങൾ ഒരുപോലെ സമന്വയിപ്പിക്കുന്ന ഒന്നാണെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ജോയൻ്റ് ഡയറക്ടർ കെ.പി ആനന്ദ്.കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയും മലബാർ ചേംബർ ഓഫ് കോമേഴ്സും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ - കോഴിക്കോട് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ കോമ്പറ്റീഷൻ നിയമത്തിൻ്റെ പരിണാമത്തെ കുറിച്ചും പുതിയ ഭേദഗതികളുടെ പ്രാധാന്യത്തെ കുറിച്ചും കെ.പി ആനന്ദ് ഉദാഹരണങ്ങളിലുടെ വ്യക്തമാക്കി. എയർ ഇന്ത്യ, വിസ്താര വിമാന കമ്പനികളുടെ ലയനം വിമാന നിരക്കുകളെ...