സഹകരണ മേഖലയിലെ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണം
കോഴിക്കോട്: കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച കേരള സംവാദം സെമിനാർ പരമ്പര സമാപിച്ചു. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടണമെന്ന് സെമിനാർ വിലയിരുത്തി. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടി സഹകരണ മേഖലയെയും പൊതുമേഖലയെയും തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിച്ചാണ് കേന്ദ്രസർക്കാർ ബോധപൂർവ്വം ആ നീക്കം നടത്തുന്നത്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും...