കോഴിക്കോട് ; പുതിയറയിലുള്ള സിംപിൾ ഫർണിച്ചർ ഷോറൂമിലേക്ക് കാർ ഇടിച്ചുകയറി. എതിർ വശത്തുള്ള ഹുണ്ടായ് ഷോറൂമിൽ നിന്നും പുറത്തിറക്കിയ പുതിയ ഹുണ്ടായ് ഗ്രാന്റ് ഐടെൻ നിയോസ് കാർ ആണ് സിംപിൾ ഫർണിച്ചറിലേക്ക് ഇടിച്ചു കയറിയത്. മുൻവശത്തെ ഗ്ലാസുകൾ തകർന്നു. നാശനഷ്ടം കണക്കാക്കി വരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് നിഗമനം. വെള്ളിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്.