Wednesday, December 4, 2024
GeneralLatest

ഐ.വി ദാസ് പുരസ്കാരം എം.മുകുന്ദനും പി.വി ജീജോയ്ക്കും.


കോഴിക്കോട്: പൊതുപ്രവർത്തകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ഗ്രന്ഥശാല പ്രവർത്തകൻ എന്നീ നിലകളിൽ നാല് പതിറ്റാണ്ട് കാലം കേരള സമൂഹത്തിൽ നിറഞ്ഞു നിന്ന ഐ.വി ദാസിന്റെ സ്മരണാർത്ഥം ഐ.വി ദാസ് സാംസ്കാരിക കേന്ദ്രവും കോഴിക്കോട് സത്ഗമയയും ചേർന്ന് ഏർപ്പെടുത്തിയ മൂന്നാമത് ഐ.വി ദാസ് പുരസ്കാരം മയ്യഴിയുടെ കലാകാരൻ എം മുകുന്ദനും 25 വർഷത്തിലധികമായി മാധ്യമ രംഗത്തുള്ള ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി ജീജോയ്ക്കും നൽകും.
പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നവംബറിൽ കോഴിക്കോട് വച്ച് രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് നൽകും.
പുരുഷൻ കടലുണ്ടി, ബാബു പറശ്ശേരി, എ.സജീവൻ, കാനേഷ് പുനൂർ, കെ.പി സുധീര എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

Reporter
the authorReporter

Leave a Reply