താമരശ്ശേരി ചുരത്തിൽ വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. താമരശേരി ചുരം ഒന്നാംവളവിനു താഴേ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം(68)ആണ് മരണപ്പെട്ടത്.
അപകടമുണ്ടായത് രാവിലെ 6 മണിയോടെയായിരുന്നു . ഹൈവേ പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് . തടികയറ്റി ചുരം ഇറങ്ങിവരുകയായിരുന്ന താമരശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് ഇടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരായ ലത്തീഫ് പാലക്കുന്നന്‍, സമറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പരുക്കേറ്റയാളെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.