Tuesday, October 15, 2024
Politics

പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം; കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ 26 ന് ജനവിധി


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം . കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രചാരണം അവസാന ഘട്ടത്തിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തിവരുന്നത് . അവസാന നിമിഷത്തിൽ കൂടുതൽ വോട്ടുകൾ നേടാനുള്ള കഠിന പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ ഓരോരുത്തരും. നാളെ നടക്കാനിരിക്കുന്ന കൊട്ടിക്കലാശത്തിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ പാർട്ടികൾ എല്ലാം തന്നെ .

ദേശീയ, സംസ്ഥാന, യുവ, വനിതാ നേതാക്കളെല്ലാം മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടത്തുന്നുണ്ട് . കുടുംബയോഗങ്ങൾ മുതൽ പാർട്ടി യോഗങ്ങൾ വരെ ഉണ്ട് . ഇന്നും നാളെയുമായി അവസനാവട്ട മണ്ഡലപര്യടനങ്ങളിലാണ് സ്ഥാനാർഥികൾ എല്ലാവരും. പരസ്യ പ്രചാരണത്തിനുള്ള സമയം നാളെ വൈകീട്ട് ആറ് വരെയാണ് . വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ് നടക്കുക. വെള്ളിയാഴ്ചയാണ് കേരളം രാജ്യത്തിന്റെ വിധി എഴുത്തിന്റെ ഭാഗമാവുക.

88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് നടക്കുന്നത്. 13 സംസ്ഥാനങ്ങളിലായാണ് ഈ 88 മണ്ഡലങ്ങൾ. കേരളത്തിലെ 20 മണ്ഡലങ്ങൾക്കൊപ്പം കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് . കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും. യുപി, മഹാരാഷ്ട്ര, ജമ്മു & കശ്മീര്‍, ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്, തൃപുര എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും 26 ന് വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.


Reporter
the authorReporter

Leave a Reply