LatestLocal News

കാലിക്കറ്റ് പ്രസ് ക്ലബ് സുവര്‍ണജൂബിലി: ലോഗോ ക്ഷണിച്ചു


കോഴിക്കോട്: അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ കാലിക്കറ്റ് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി അനുയോജ്യമായ ലോഗോ തയ്യാറാക്കി നല്‍കാന്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. അംഗങ്ങൾക്കും എൻട്രികൾ അയയ്ക്കാം. പത്രപ്രവര്‍ത്തനവും കോഴിക്കോടുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്.
ഡിസംബര്‍ 20നകം സെക്രട്ടറി, കാലിക്കറ്റ് പ്രസ്‌ക്ലബ്, പിന്‍-673001 എന്ന വിലാസത്തിലോ പി.ഡി.എഫ്. രൂപത്തില്‍ cltpressclublogo@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ, 9447540094, 8547031076 എന്നീ വാട്‌സ് ആപ്പ് നമ്പറുകളിലോ ലോഗോകള്‍ അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കും.


Reporter
the authorReporter

Leave a Reply