പന്തീരാങ്കാവ് വള്ളിക്കുന്ന് ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് മോഷണം. അഞ്ചുമാവ് നോർത്തിൽ അധ്യാപകനായ ഷബീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 4 പവൻ സ്വർണാഭരണവും 25,000 രൂപയും നഷ്ടപ്പെട്ടു. ശനിയാഴ്ച ഫറോക്കിലെ ഭാര്യവീട്ടിൽ പോയി ഞായറാഴ്ച തിരിച്ചുവന്നപ്പോഴാണ് സംഭവം അറിയുന്നത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. പന്തീരാങ്കാവ് പൊലീസ് കേസ് എടുത്തു. വിരലടയാള വിദ്ഗധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.