2025 ലെ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. സഭയിൽ പ്രതിപക്ഷ ബഹളം. കുംഭമേളയെ ചൊല്ലിയാണ് സഭയിൽ പ്രതിപക്ഷം ബഹളം വക്കുന്നത്. ബജറ്റവതരണം നടക്കുന്നതിനിടെ പ്രതിപക്ഷം ഇറങ്ങി പോയി. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
തുടർച്ചയായി എട്ടാം തവണയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. യുവാക്കൾ സ്ത്രീകൾ മധ്യവർഗം കർഷകർ എന്നിവർക്ക് പരിഗണന. ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കും. പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ കിസാൻ പദ്ധതികളിൽ വായ്പാപരിധി ഉയർത്തുമെന്ന് പ്രഖ്യാപനം.