കുറ്റ്യാടി : കേരളത്തിൽ ഇടത്, വലതു മുന്നണികൾ ഇസ്ലാം മത തീവ്രവാദത്തിന് മൗന സമ്മതം നൽകിയിരിക്കുകയാ ണെന്നും, കേരളം തീവ്രവാദത്തിന് വളക്കൂറുളള മണ്ണായി മറിക്കഴിഞ്ഞെന്നും എം.ടി.രമേശ് പറഞ്ഞു. ഒ.ബി.സി. മോർച്ച കോഴിക്കോട് ജില്ല കമ്മററി കുറ്റ്യാടിയിൽ സംഘടിപ്പിച്ച അഡ്വ. രൺജിത് ശ്രീനി വാസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ എടുത്ത തീരുമാനങ്ങൾ പോലും മതമൗലികവാദികളുടെ സമ്മർദ്ദത്തിന വഴങ്ങി പിൻവലിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റ പ്പെടുത്തി.ഒ.ബി.സി. മോർച്ച ജില്ലാ അദ്ധ്യക്ഷൻ ശശിധരൻ നാരങ്ങയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണൻ , ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ , ടി.എം. അനിൽ കുമാർ ,രാമദാസ് മണലേരി, കെ. അജയഘോഷ്, പൊക്കനാരി ഹരിദാസൻ,ഒ.പി. മഹേഷ് എന്നിവർ സംസാരിച്ചു.