General

വിമാനങ്ങൾക്ക് പിന്നാലെ സ്റ്റാർ ഹോട്ടലുകൾക്കും ബോംബ് ഭീഷണി

Nano News

ദില്ലി: വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്കും ബോംബ് ഭീഷണി സന്ദേശം എത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലും ആന്ധ്രയിലും ഗുജറാത്തിലുമായി 24 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പടെ തകർക്കുമെന്ന് ഇന്നലെയെത്തിയ സന്ദേശത്തിൽ പറയുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ കാറിലും സ്ഫോടകവസ്തു വയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഫ്സൽ ഗുരു പുനർജനിക്കുന്നുവെന്നും സന്ദേശത്തിലുണ്ട്. മൂന്നിടങ്ങളിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


Reporter
the authorReporter

Leave a Reply