General

കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി


എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് ആണ് മരിച്ചത്. 14 വയസായിരുന്നു. ഇന്നലെയാണ് കുട്ടിയെ കാണാതായത്. കോസ്റ്റൽ പൊലിസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തുക്കളായ കുട്ടികൾ കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആകെ മൂന്ന് കുട്ടികൾ ആണ് തിരയിൽ അകപ്പെട്ടത്. രണ്ട് പേരെ ഇന്നലെ രക്ഷപെടുത്തിരുന്നു.


Reporter
the authorReporter

Leave a Reply