Thursday, January 23, 2025
Latest

വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്റർ ലോക പരിസ്ഥിതി ദിനം സ്കൂളിൽ ഒരു “ഔഷധ സസ്യ – ഫല വൃക്ഷ ഉദ്യാനം” നിർമിച്ചു കൊണ്ടു ആചരിച്ചു


കോഴിക്കോട്:വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്റർ, പുഷ്പ ജംഗ്ഷൻ, കോഴിക്കോടും, സാമൂതിരി ഹയർ സെക്കന്ററി സ്കൂൾ
ഹരിതം-ഇക്കോ ക്ലബ്ബും സംയുക്തമായി ലോക പരിസ്ഥിതി ദിനം സ്കൂളിൽ ഒരു “ഔഷധ സസ്യ – ഫല വൃക്ഷ ഉദ്യാനം” നിർമിച്ചു കൊണ്ടു ആചരിച്ചു.

പ്രിൻസിപ്പൽ രാധിക തമ്പാട്ടി. പി. സി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ  പി. സി. ഹരിരാജ അധ്യക്ഷത വഹിച്ചു.

എം.പി.ടി.എ പ്രസിഡന്റ്‌ .ശൈലജ വൃക്ഷത്തൈകൾ സ്വീകരിച്ചു. സീനിയർ അധ്യാപകൻ .ഹരി രാജാ. പി. സി ആശംസ അറിയിച്ചു. ഇക്കോ ക്ലബ്‌ അംഗം ഹരിഗോവിന്ദ് പി. വി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

മുൻവർഷങ്ങളിൽ നൽകിയ വൃക്ഷത്തൈകളുടെ പുരോഗതിയെ കുറിച്ച് ഇക്കോ ക്ലബ്‌ അംഗങ്ങളായ അക്ഷയ്, ഹരിഗോവിന്ദ്. പി. വി, ഭഗത്. എ. കെ എന്നിവർ സംസാരിച്ചു. ഇക്കോ ക്ലബ്‌ കൺവീനർ  ദുർഗ്ഗ. കെ. സി നന്ദി അറിയിച്ചു.


Reporter
the authorReporter

Leave a Reply