ജല്‍ജീവന്‍ മിഷനായി പൊട്ടിപ്പൊളിച്ച ഗ്രാമപഞ്ചായത്തിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജല്‍ജീവന്‍ മിഷൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ചെറുവണ്ണൂരിലെയും മൂഴിപ്പോത്ത് ടൗണിലെയും ബസ് സ്റ്റോപ്പുകൾ പുനർ നിർമ്മിക്കുക. ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയങ്ങൾ യാഥാർത്ഥ്യമാക്കുക. പഞ്ചായത്തിലെ നെല്ലറകളായ ആവള പാണ്ടിയും കരുവോടചിറയും കൃഷിയോഗ്യമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബിജെപി പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.
കാലത്ത് തുടങ്ങിയ ഉപരോധ സമരം ബിജെപി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. ചെറുവണ്ണൂർ പഞ്ചായത്തിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണമാണ് നടക്കുന്നത് എന്നും യുഡിഎഫ് എൽഡിഎഫ് നേതാക്കൾ പരസ്പരം ചങ്ങാത്തത്തിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും മോഹൻ മാസ്റ്റർ ആരോപിച്ചു. ഗ്രാമപഞ്ചായത്ത് റോഡുകൾ മുഴുവൻ തോടായി മാറിയിട്ടും കാൽനടയാത്രയ്ക്ക് പോലും സാധ്യമാവാത്ത വിധം ജനം ദുരിതത്തിൽ ആയിട്ടും പ്രതിപക്ഷമായ എൽഡിഎഫ് മൗനം പാലിക്കുന്നത് ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടാണ് അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്ത് ഭരണസമിതിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ ഭരണമാണ് പഞ്ചായത്തിൽ നടക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പോലും കാര്യക്ഷമമായി പഞ്ചായത്തിൽ നടക്കുന്നില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
ജെൽ ജീവൻ മിഷനായി റോഡുകൾ പൊട്ടിപൊളിക്കുമ്പോൾ പൂർവ്വ സ്ഥിതിയിലാക്കണമെന്നാണ് കരാറെങ്കിലും ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും നോക്കി നിന്നു കരാറുകാർ മുങ്ങുകയും ചെയ്തു ജനം ദുരിതത്തിലുമായി മോഹനൻ മാസ്റ്റർ പറഞ്ഞു. ചെറുവണ്ണൂർ ടൗണിലെയും മുഴിപ്പോത്ത് ടൗണിലെയും ബസ്റ്റോപ്പുകൾ റോഡ് വികസനത്തിന് സമയത്ത് പൊളിച്ചുമാറ്റിയതാണ്. എന്നാൽ വർഷം അഞ്ചു കഴിഞ്ഞിട്ടും ഓരോ ന്ന് പോലും നിർമ്മിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് സാധിച്ചില്ല.
ശക്തമായ മഴയത്ത് പോലും യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. ജില്ലയിലെ നെല്ലറകളായ കരുകോടി ചിറയും ആവള പാണ്ടിയും സംരക്ഷിക്കാൻ ഒരു നടപടിയും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ നോക്കുകുത്തിയാക്കി എൽഡിഎഫ് പി ൻ സീറ്റ് ഭരണം നടത്തുകയാണ് അദ്ദേഹം പരിഹസിച്ചു ബിജെപി ചെറുവണ്ണൂർപഞ്ചായത്ത് പ്രസിഡണ്ട് കെടി വിനോദൻ അധ്യക്ഷത വഹിച്ചു.കെ കെ രജീഷ് എം പ്രകാശൻ ജുബിൻ ബാലകൃഷ്ണൻ ടി എം ഹരിദാസ് സി കെ ലീല കെപിടി വത്സലൻ ഡി.കെ മനു എം സായ് ദാസ്. കെ പി സുനിൽ.കെപി ബാബുഎന്നിവർ സംസാരിച്ചു. പി എം സജീവൻ പിസി സുരേഷ് ബാബു. പൂളക്കുൽ ബാബു. സവിന പിഎം. മരുതിയാട്ട് സുമ. ടി എം സുനിത എന്നിവർ നേതൃത്വം നൽകി.