Local News

അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികൾക്കെതിരെ ശക്തമായ നടപടി എടുക്കുക ബിജെപി

Nano News

ഓമശ്ശേരി : കണ്ണങ്കോട് മലയിലെ ചെങ്കൽ ക്വാറിയിൽ നിന്നും വന്ന ജലപ്രവാഹത്തിൻ്റെ ഫലമായി കാട്ടമുണ്ട ഓട്ടക്കാഞ്ഞിരത്തിങ്ങൽ ബാലൻ്റെ വീടിൻ്റെ അടിത്തറ തകരുകയും, വീട് നല്ലൊരുഭാഗം കേടുപറ്റുകയും ചെയ്തു.


അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം ക്വാറികൾ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബി ജെ പി മണ്ഡലം പ്രസിഡൻ്റ് ഷാൻകരിഞ്ചോല പറഞ്ഞു. ബിജെപി മണ്ഡലം സെക്രട്ടറി ടി ദേവദാസ് ,ഒ.പി ഷാജു, വിജയകുമാർ, സതീശൻതുടങ്ങിയ നേതാക്കൾ സംഭവ സ്ഥലം സന്ദർശിച്ചു.


Reporter
the authorReporter

Leave a Reply