Sunday, December 22, 2024
Local NewsPolitics

ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി കെ കെ രജീഷ് ചുമതലയേറ്റു


പേരാമ്പ്ര :ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി കെ കെ രജീഷ് ചുമതലയേറ്റു – മണ്ഡലം പരിധിയിലെ നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ചുമതല ഏറ്റെടുത്തത് – മണ്ഡലത്തിലെ പ്രവർത്തകരുടെയും , സാധാരണക്കാരുടെയും, പ്രയാസങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും കേന്ദ്ര സർക്കാറിന്റെ ജനപ്രിയ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ പ്രയത്നിക്കുന്ന തോടപ്പം , സംസസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയത്തിനെതിരെ പേരാട്ടം ശക്തമാക്കുമെന്നും പേരാമ്പ്രയിൽ നടന്ന ചടങ്ങിൽ കെ.കെ.രജീഷ് പറഞ്ഞു. ബിജെപി കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് കെ.പി. വിജയ ലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു .

തറമൽ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സുധാകരൻ കെ വൽസരാജ്, ഏ.ബാലചന്ദ്രൻ , കെ രാഘവൻ ,ജുബിൻ ബാലകൃഷ്ണൻ , കെ.എം ബാലകൃഷ്ണൻ , ഇ പവിത്രൻ ,ശ്രീജിത്ത് കല്ലോട് : ബാബു പുതുപറമ്പിൽ , കെ. അനൂപ് | എം.പ്രകാശൻ , സി.കെ.ലില, ബിനു നാഗത്ത് , ടി.എം ഹരിദാസ് , ഏ പ്രകാശൻ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply