കോഴിക്കോട് :കോർപ്പറേഷൻ കൗൺസിൽ യോഗത്തില്‍ അവതരിപ്പിക്കാനിരുന്ന ഏകസിവില്‍കോഡിനെതിരെയുളള പ്രമേയത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട്ഹർജി (WPC 23741/2023) നൽകി പ്രമേയം റദ്ദാക്കാനുള്ള ഉത്തരവ് നേടുകയായിരുന്നു. ജൂലൈ 21 ന് ചേരുന്ന കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്‍റെ 137ാം അജണ്ടയായി 73 വാർഡ് കൗൺസിലർ ടി.മുരളീധരൻറെ ഏകസിവില്‍കോഡിനെതിരെയുളള പ്രമേയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി. കെ സജീവന്റെ നിർദ്ദേശപ്രകാരം ബിജെപി കോർപറേഷൻ കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസ് അഡ്വ. വി. സജിത് കുമാര്‍ മുഖേന ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആണ് പ്രമേയം പിന്‍വലിക്കാനുളള ഉത്തരവ് വന്നിരിക്കുന്നത്.
പ്രമേയം മുനിസിപ്പല്‍ കോര്‍പറേഷന്‍റെ പുറത്തുളള കാര്യമായതിനാലും, നഗരപാലികാ നിയമങ്ങളുടേയും,ചട്ടങ്ങളുടേയും ലംഘനമായതിനാലും പ്രസ്തുത പ്രമേയം കൗണ്‍സില്‍ യോഗത്തിന്‍റെ അജണ്ടയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.ഇത് തുറന്നു പറഞ്ഞു കൊണ്ട് ബിജെപി കോര്‍പറേഷന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ശ്രീമതി നവ്യ ഹരിദാസ് ആക്ഷേപമുന്നയിച്ച് നോട്ടീസ് നല്കിയിട്ടും മേയറോ, സെക്രട്ടറിയോ അവതരണാനുമതി നിഷേധിക്കാതിരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ഏക സിവിൽകോഡിനെതിരെയുള്ള പ്രമേയം തടഞ്ഞു കൊണ്ട് ഉത്തരവായിട്ടുളളത്.
നിയമവിരുദ്ധമായ പ്രമേയങ്ങൾക്കെതിരെ കേസെടുക്കണം അഡ്വ.വി.കെ.സജീവൻ
കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് നിയമവിരുദ്ധവും,ഭരണഘടനാ വിരുദ്ധവുമായ നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ഉളള താക്കീതാണ് കോർപ്പറേഷനിലെ ഏകസിവിൽകോഡിനെതിരെയുളള പ്രമേയം പിൻവലിക്കാനുളള കോടതി ഉത്തരവെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ. പറഞ്ഞു. നിരന്തരമായി ഒരു ചടങ്ങുപോലെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി കൗണ്‍സില്‍ യോഗ അജണ്ടകളില്‍ കേന്ദ്രസര്‍ക്കാരിനെതിരായും,ഭരണഘടനക്കെതിരെയും പ്രമേയങ്ങള്‍ വരുന്നത് നിയമ വിരുദ്ധമായ നീക്കങ്ങളായി വേണം കരുതാൻ.ഭരണഘടനയിൽ സ്റ്റേറ്റിനോട് ഊന്നിപ്പറയുന്ന വിഷയത്തിനെതിരായി ഒരു നഗരസഭ ഔപചാരികമായി പ്രമേയം പാസ്സാക്കുന്നത് നിയമവിരുദ്ധമാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്.ഇതിന് മുമ്പ് കേന്ദ്രസർക്കാർ പാസ്സാക്കിയ നീതി ആയോഗിനെതിരെയുളള പ്രമേയവും ഇതേപോലെ കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ഇത്തരം പ്രമേയങ്ങൾ കോർപ്പറേഷന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും നഗരപാലിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ പ്രമേയമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി കൗൺസിൽ പാർട്ടി ലീഡർ ശ്രീമതി നവ്യ ഹരിദാസ് ആക്ഷേപമുന്നയിച്ച് നോട്ടീസ് നല്കിയിട്ടും മേയറോ, സെക്രട്ടറിയോ അവതരണാനുമതി നിഷേധിക്കാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദ്ദേശം നല്‍കിയത്. നിയമവിരുദ്ധവും,ഭരണഘടനാവിരുദ്ധവുമായ പ്രമേയങ്ങൾ കൗൺസിൽ യോഗത്തിൻറെ ഔപചാരികമായ അജണ്ടയിൽ ഉൾപ്പെടുത്തിയവർക്കെതിരെ പോലീസ് കേസെടുക്കണമെന്നും വി.കെ.സജീവൻ ആവശ്യപ്പെട്ടു.