ജനുവരി 23 – ദേശീയ കൈയെഴുത്ത് പ്രതി ദിനം
കോഴിക്കോട് : സെന്റ് സേവിയേഴ്സ് കോളജ് പ്രിൻസിപ്പൽ പ്രൊഫ.വർഗിസ് മാത്യു കൈപ്പടയിൽ പൂർണ്ണമായി പകർത്തി എഴുതിയ ഭഗവത് ഗീത പ്രകാശനം ചെയ്തു. ഫാദർ ജോൺസൺ കൊച്ചു പറമ്പിലിൽ നിന്നും സാമൂതിരി രാജ കെ സി ഉണ്ണി അനുജൻ രാജ ഏറ്റുവാങ്ങിയാണ് പ്രകാശനം ചെയ്തത്.
ഭഗവത് ഗീതയിലെ 18 അധ്യായങ്ങൾ 350 പേജുകളായാണ് പകർത്തി എഴുതിയത്. 700 ശ്ലോകങ്ങളും അതിന്റെ പരിഭാഷയും 25 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കി.
തിരുവണ്ണൂർ കോവിലകത്ത് നടന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട്, ഡോ.പി പി പ്രമോദ് കുമാർ , പ്രൊഫ.പി സി രഞ്ജിത്ത് രാജ ,
കെ എഫ് ജോർജ് , ആറ്റക്കോയ പള്ളിക്കണ്ടി, എം എ ജോൺസൺ, യോഗാചര്യ ഉണ്ണിരാമൻ, അബ്ദുൾ റസാഖ് എന്നിവർ പ്രസംഗിച്ചു.