ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ നാലിന്റെ പ്രചരണാർഥം ഡിസംബർ 22ന് സംഘടിപ്പിക്കുന്ന മിനി മരത്തണിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. 20 വയസ്സ് തികഞ്ഞവർക്ക് പങ്കെടുക്കാം. കോഴിക്കോട് ബീച്ചിൽ നിന്ന് ബേപ്പൂർ വരെ 13 കിലോമീറ്റർ ആണ് മിനി മരത്തൺ നടക്കുക. രാവിലെ 6 മണിക്ക് മാരത്തൺ ആരംഭിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മത്സരങ്ങളുണ്ടാവും. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനക്കാർക്ക് 7000 രൂപ, 5000 രൂപ, 3000 രൂപ എന്നിങ്ങനെ കാഷ് പ്രൈസ് നൽകും. മാരത്തണിൽ പങ്കെടുക്കുന്ന എല്ലാവർക്കും ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ടീഷർട്ടും ഫിനിഷ് ചെയ്യുന്നവർക്ക് മെഡലും സമ്മാനിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 8304941093 എന്ന നമ്പറിലോ https://forms.gle/7E4RBabbmidB71Xq5 എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാം. ഡിസംബർ 27, 28, 29 തീയതികളിലാണ് ബേപ്പൂർ ഇൻ്റർനാഷനൽ വാട്ടർ ഫെസ്റ്റ് നാലാം സീസൺ വൈവിധ്യമാർന്ന പരിപാടികളോടെ നടക്കുക.