LatestTourism

ബേപ്പൂർ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി നിലവിൽ വന്നു: ബേപ്പൂരിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പ്രചാരം വർദ്ധിപ്പിക്കും : മന്ത്രി റിയാസ്

Nano News

കോഴിക്കോട്:ബേപ്പൂർ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെ സംസ്ഥാന-ദേശീയ ശ്രദ്ധയാകർശിക്കും വിധം കൂടുതൽ പ്രചാരം നേടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാർ തലത്തിൽ രൂപീകരിച്ച
ബേപ്പൂർ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി (ഡിഎംസി )യുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനായി അതത് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വിദ്യാർഥികളെ പങ്കാളികളാക്കി ശുചിത്വ ബോധവത്കരണവും ബോധവൽകരണ ക്യാമ്പയിനുകളും ഡിഎംസിക്കു കീഴിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനം ഏകോപിപ്പിച്ച് ശാസ്ത്രീയമായ നടത്തിപ്പും ലക്ഷ്യമിട്ട് രൂപീകരിച്ച ഡിഎംസിയുടെ പ്രവർത്തനങ്ങൾക്ക് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തോടെ ഔദ്യോഗിക തുടക്കമായി. സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയാണ് പുതുതായി രൂപീകരിച്ച ഡിഎംസി ചെയർമാൻ .

ടൂറിസം വികസനത്തിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പ്രാദേശിക ഭരണകൂടങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ചയായി.
ബേപ്പൂരിനെ ഉത്തരവാദിത്വപരവും സുസ്ഥിരവുമായ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു.


ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി സിഇഒയും ഡിടിപിസി സെക്രട്ടറിയുമായ ഡോ. ടി നിഖിൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കമ്മിറ്റി വൈസ് ചെയർമാൻ ഒ ഭക്തവത്സലൻ ,
ജനപ്രതിനിധികൾ , ജില്ലയിലെ വിവിധ വകുപ്പുകളുടെ മേധാവികളായ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply