Latest

ബലി പെരുന്നാൾ;സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു

Nano News

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. ബലി പെരുന്നാൾ പ്രമാണിച്ചാണ് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ബലി പെരുന്നാൾ കണക്കിലെടുത്ത് രണ്ട് ദിവസം അവധി നൽകണമെന്ന് വിവിധ മുസ്ലിം സംഘടനകൾ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച (ജൂൺ 29) ആണ് കേരളത്തിൽ ബലി പെരുന്നാൾ. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുന്നത്.


Reporter
the authorReporter

Leave a Reply