കോഴിക്കോട്: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികളില്‍ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ പെരുമാറ്റ ശീലങ്ങള്‍ വളര്‍ത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി തയ്യാറാക്കിയ ‘ബാക് ടു സ്‌കൂള്‍’ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.പി.മിനിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് രോഗപ്പകര്‍ച്ചാ സാധ്യതകള്‍ ഇല്ലാതാക്കുന്നതിനും കോവിഡിനെതിരെ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പോസ്റ്ററുകള്‍ വിതരണം ചെയ്യും. നാലു വിഷയങ്ങളിലായി 10,000 പോസ്റ്ററുകളാണ് വിതരണം ചെയ്യുക.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി , ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ കെ.എം.മുസ്തഫ, ഷാലിമ ടി, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ദിവ്യ സി തുടങ്ങിയവര്‍ പങ്കെടുത്തു.