വടകര: അഴിയൂരിൽ എട്ടാം ക്ലാസ്സ്കാരിയെ ലഹരി മാഫിയ കാരിയറാക്കിയ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശം പോക്സോ കേസ്സിലെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടായി മാറിയതായി അഡ്വ.വി.കെ.സജീവൻ.
പാർട്ടി പത്രത്തിലെ വാർത്തയെ അടിസ്ഥാനമാക്കി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തുന്നത് ഗുരുതരമായ തെറ്റാണ്. കേസിൽ നിന്നും പിൻമാറാൻ പെൺകുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ട സി.പി.എം പ്രാദേശിക നേതാക്കളുടെ നിലവാരത്തേക്കാൾ തരംതാണ നിലപാടാണിതെന്നും ഇത് ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.കെ.സജീവൻ കൂട്ടിച്ചേർത്തു.
ലഹരി മാഫിയയുടെ ഇരയായ കുട്ടിക്ക് നീതി ലഭിക്കുവാൻ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നും വി.കെ.സജീവൻ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.