General

ആന്ധ്രയിൽ നിന്ന് 8 കിലോ കഞ്ചാവ് കടത്താൻ ശ്രമം, മൂന്ന് പേർ എക്സൈസ് പിടിയിൽ

Nano News

വർക്കലയിൽ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന എട്ട് കിലോയോളം വരുന്ന കഞ്ചാവാണ് വർക്കല എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ചെമ്മരുതി സ്വദേശികളായ അനി, രാജേന്ദ്രൻ, ജനതാമുക്ക് സ്വദേശി സതീഷ് എന്നിവർ പിടിയിലായി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് തിങ്കഴാഴ്ച രാവിലെ വർക്കല എക്സൈസിൻ്റെ നേതൃത്വത്തിൽ പ്രതികളെയും കഞ്ചാവും പിടികൂടുന്നത്.

അനിയുടെ നിർദ്ദേശപ്രകാരം രാജേന്ദ്രൻ ആന്ധ്രയിൽ പോവുകയും കഞ്ചാവ് വാങ്ങിയ ശേഷം പൂനയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിൽ കഞ്ചാവ് എത്തിക്കുകയുമായിരുന്നു. വർക്കലയിൽ എത്തിയ രാജേന്ദ്രനെ കൂട്ടിക്കൊണ്ടുപോകുന്നതിനായി അനിയും സതീഷും ഓട്ടോയിൽ എത്തി. കഞ്ചാവുമായി കടക്കാൻ ശ്രമിക്കവേ ഇവരെ എക്സൈസ് തന്ത്രപരമായി പിടികൂടി.


Reporter
the authorReporter

Leave a Reply