കോഴിക്കോട്: അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളിമാട്കുന്ന് സർക്കാർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് പുതു വസ്ത്രങ്ങളും ക്രിസ്മസ് കേക്കും നൽകി. പരിപാടി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി സി.പി.സതീഷ്,ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ അജിത് കുമാർ,മണ്ഡലം ജനറൽ സെക്രട്ടറി പി.രജിത് കുമാർ,വൈസ് പ്രസിഡണ്ട്മാരായ രജീഷ്.പി,പ്രഭ ദിനേശ്,മണ്ഡലം സെക്രട്ടറി അജയലാൽ,ഏരിയ പ്രസിഡണ്ട് സി.സുധീഷ്,സിക്രട്ടറി എം.പ്രത്യുരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.