General

ചേവായൂരിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് കിണറ്റിലേക്ക് മറിഞ്ഞു


കോഴിക്കോട് : ചേവായൂര്‍ നെയ്ത് കുളങ്ങരയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡിന് സമീത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞു. ചേവായൂര്‍ എ.കെ.വി.കെ റോഡില്‍ രാധാകൃഷ്ണന്‍ ഓടിച്ച കാറാണ് കിണറ്റിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത് . 

ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. കാറിനുള്ളില്‍ കുടുങ്ങിയ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. 

പോക്കറ്റ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ സമീപത്തുള്ള മതിലില്‍ ഇടിച്ച് ഇടിച്ച് തലകീഴായി മറിഞ്ഞാണ് കാര്‍ കിണറ്റിലേക്ക് വീണത്. 

വലിയ അപകടമൊഴിവായത് കിണറിന് ഇരുമ്പിന്റെ നെറ്റ് വെച്ചിരുന്നതിനാലാണ് . രാധാകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇയാൾക്ക് ഗുരുതരമായ പരിക്കില്ല. 


Reporter
the authorReporter

Leave a Reply