കോഴിക്കോട്: ശ്വാസകോശരോഗ ചികിത്സാ രംഗത്തെ നൂതന സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ലങ്ങ് കെയര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ക്ലിനിക്കിന്റെയും ഇതോടൊപ്പം സജ്ജീകരിച്ച ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റിന്റെയും ബ്രോങ്കോസ്‌കോപ്പി സ്യൂട്ടിന്റെയും ഉദ്ഘാടന കര്‍മ്മം അഡ്വ. യു. എ. ലത്തീഫ് എം എല്‍ എ നിര്‍വ്വഹിച്ചു. കോവിഡ് അനന്തര രോഗബാധിതരായവര്‍ക്ക് വേണ്ടിയുള്ള ചികിത്സാ സൗകര്യങ്ങള്‍ സമന്വയിപ്പിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ സേവനവും ഇതോടൊപ്പം ലഭ്യമാകും.
ചടങ്ങില്‍ ഡോ. ഹംസ പി (ഹോള്‍ടൈം ഡയറക്ടര്‍, ആസ്റ്റര്‍ മിംസ്), ഡോ. മധു കല്ലത്ത് (ഹെഡ്, ആസ്റ്റര്‍ ലങ്ങ്‌കെയര്‍ സെന്റര്‍ നോര്‍ത്ത് കേരള റീജ്യണ്‍), ഡോ. അനൂപ് എം പി, ഡോ. സിജിത്ത് കെ. ആര്‍, ഡോ. ഷാമില്‍ പി. കെ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.