മൂവാറ്റുപുഴ : കാലിക്കറ്റ് സൈബർ സിറ്റിയും റോട്ടറി ക്ലബ്ബ് മൂവാറ്റുപുഴയും സംയുക്തമായി ഒരു നിർദ്ധന കുടുംബത്തിന് വീട് നിർമ്മാണത്തിൽ പങ്കാളികളായി. റോട്ടറി ഇന്റർ ഡിസ്ട്രിക്ട് പ്രൊജക്റ്റായ പാർപ്പിടം പദ്ധതിയിലാണ് ഇരു ക്ലബുകളും കൈകോർത്ത് കരുതലായത്.
റോട്ടറി മൂവാറ്റുപുഴ ഗോൾഡൻ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് ജലീൽ എടത്തിൽ , മൂവാറ്റുപുഴ സ്വദേശിയായ കുടുംബത്തിന് സഹായം കൈമാറി.
ചടങ്ങിൽ റോട്ടറി 3201 മുൻ ഗവർണ്ണർ – വേണു ഗോപാല മേനോൻ , ഡിസ്ട്രിക്റ്റ് ഡയറക്ടർ – ജോളി ജോൺ , റോട്ടറി 3204 അസി. ഗവർണ്ണർ എം എം ഷാജി, മേർളിൻ ഏലിയാസ് എന്നിവർ സന്നിഹിതരായി.