കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ യംഗ് ആര്‍ക്കിടെക്റ്റ്‌സ് ഫെസ്റ്റിവെലിനും ക്രോസ് റോഡ്‌സിനും കോഴിക്കോട്ട് നാളെ (27) തുടക്കമാവും. കാലിക്കറ്റ് ട്രേഡ് സെന്റര്‍, സരോവരം ബയോപാര്‍ക്ക് എന്നിവിടങ്ങളിലെ നാലു വേദികളിലായാണ് ഫെസ്റ്റ് നടക്കുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി രണ്ടായിരത്തിലേറെ ആര്‍ക്കിടെക്റ്റുകള്‍ പങ്കെടുക്കും.
27ന് വൈകിട്ട് മൂന്നിന് ഫെസ്റ്റിന് തിരിതെളിയും. എം.കെ.രാഘവന്‍ എം.പി, മേയര്‍ ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ ടി.എല്‍ റെഡ്ഡി, എം.കെ. മുനിര്‍ എംഎല്‍എ, എ. പ്രദീപ് കുമാര്‍, കൗണ്‍സിലര്‍ എം.എന്‍ പ്രവീണ്‍ എന്നിവര്‍ സംബന്ധിക്കും. 29ന് നടക്കുന്ന സമാപന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും.
പ്രമുഖ ആര്‍ക്കിടെക്റ്റുകളായ പീറ്റര്‍ റിച്ച്, സൗമിത്രോ ഘോഷ്, പ്രഫ കെ.ടി. രവീന്ദ്രന്‍, അപൂര്‍വ്വ ബോസ് ദത്ത, പ്രേം ചന്ദ്രവാര്‍ക്കര്‍, ഖുശ്‌റു ഇറാനി, അര്‍ജുന്‍ രാത്തി, ഹബീബ് ഖാന്‍,
കമല്‍ മാലിക്, ടോണി ജോസഫ്, അപര്‍ണ്ണ നരസിംഹന്‍, അബിന്‍ ചൗധരി , ബിജോയ് രാമചന്ദ്രന്‍, ബിജു കുര്യാക്കോസ്, പലിന്ദ കണ്ണങ്കര, ഷിമുല്‍ സവേരി കദ്രി, നിരഞ്ജന്‍ വാര്യര്‍ എന്നിവരും പ്രഫ. എസ്. ബലറാം, റിയാസ് കോമു, ബോസ് കൃഷ്ണമാചാരി, ഭരത് രാമാമൃതം തുടങ്ങി പ്രമുഖര്‍ ഫെസ്റ്റില്‍ പങ്കു ചേരുന്നുണ്ട്.
ലോക സംഗ്രഹ, കഥ, ശിക്ഷണ്‍, വിസ്താര, പരിസ്ഥിതി, ദിശ, സംസ്‌കൃതി, കല – നീതി, വികല്‍പ്പ, നിയം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ച് വര്‍ക് ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി സരോവരം ബയോപാര്‍ക്കില്‍ അര്‍ബന്‍ അങ്ങാടി ഒരുങ്ങി. സംഗീത, കലാ, സാംസ്‌കാരിക പരിപാടികളാല്‍ മുഖരിതമാവും മൂന്നു നാള്‍ അര്‍ബന്‍ അങ്ങാടി. ഫുഡ് കോര്‍ട്ടുകള്‍ ഉള്‍പ്പെടെ 40-ഓളം സ്റ്റാളുകള്‍ ഇവിടെ ഉണ്ടാകും. അര്‍ബന്‍ അങ്ങാടിയില്‍ പൊതുജനങ്ങള്‍ക്കും പ്രവേശിക്കാം.
ഫെസ്റ്റിന്റെ ഭാഗമായുള്ള വൈഎഎഫ് അവാര്‍ഡിന്റെയും റീവീവ് ഡിസൈന്‍ മത്സരത്തിലെയും ജൂറി തെരഞ്ഞെടുത്ത ഡിസൈനുകളുടെ പ്രദര്‍ശനവും നടക്കും. വൈഎഎഫ് അവാര്‍ഡുകളും റീവീവ് മത്സരത്തിന്റെ വിജയികളെയും 29ന് പ്രഖ്യാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണായും പാലിച്ചാണ് മൂന്നു ദിവസത്തെ ഫെസ്റ്റ് നടക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഐഐഎ കാലിക്കറ്റ് സെന്റര്‍ ചെയര്‍മാന്‍ വിവേക് പി.പി, വൈഎഎഫ് കണ്‍വീനര്‍ നൗഫല്‍ സി. ഹാഷിം, കോ-കണ്‍വീനര്‍മാരായ ഷാം സലീം, മുഹമ്മദ് അഫ്‌നാന്‍ കണ്‍വീനര്‍ -പ്രോഗ്രാം നിമിഷ ഹക്കീം എന്നിവര്‍ പങ്കെടുത്തു.