കോഴിക്കോട്: മണിപ്പൂരിനായ് ഒന്നിക്കുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ നേതൃത്വത്തിൽ ജൂലായ് 25 (ചൊവ്വ) മണിപ്പൂർ ഐക്യദാർഢ്യ ദിനമായി ആചരിക്കും.
കോഴിക്കോട് ഡി.ഡി. ഇ ഓഫീസിന് മുന്നിൽ രാവിലെ 10.30 ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ ഉദ്ഘാടനം ചെയ്യും.
മണിപ്പുരിലെ മനുഷ്യത്വ രഹിതമായ അതിക്രമങ്ങൾ രാജ്യത്തിനു നാണക്കേടാണ്.
സർക്കാർ സ്പോൺസർ ചെയ്ത കലാപമാണ് നടക്കുന്നത്.
അക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തി കൊണ്ടു വരുന്നതിനും ഇരകളാക്കപ്പെടുന്ന പാവപ്പെട്ട മണിപ്പൂർ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ് സി.പി.ഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത പ്രക്ഷേഭ പരിപാടി.
സി.പി. ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, സംസ്ഥാന എക്സി. അംഗം ടി.വി. ബാലൻ, പ്രമുഖ സാംസ്കാരിക പ്രവർത്തകരായ പി.കെ. ഗോപി , ഖദീജ മുംതാസ് തുടങ്ങി സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രശസ്ത വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ ബാലൻ അറിയിച്ചു.