GeneralLatestPolitics

മഴവെളളക്കെട്ടിന് അടിയന്തിര പരിഹാരം കാണണം: അഡ്വ.വി.കെ.സജീവന്‍


കോഴിക്കോട്: അമൃത് പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പാക്കിയ ഡ്രെയിനേജ് മാസ്റ്റര്‍ പ്ലാന്‍ സിസ്റ്റം അശാസ്ത്രീയമാണെന്നും, ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കയറുന്ന പരിതസ്ഥിതി തുടരുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഇടമഴക്കുപോലും നഗരത്തില്‍ വെളളം കയറി കച്ചവടക്കാര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമുണ്ടാകുന്ന സ്ഥിതി ഉണ്ടായി. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. മഴക്കാല പൂര്‍വ്വ ശുചീകരണം ഇതുവരെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. മഴവെളള-മലിനജല നിയന്ത്രണ പ്ലാനുകള്‍ അശാസ്ത്രീയമായി നടപ്പിലാക്കിയതും, കോര്‍പറേഷന്‍റെ അനാസ്ഥയുമാണ് മഴ പെയ്തപ്പോള്‍ നഗരം വെളളത്തില്‍ മുങ്ങാന്‍ കാരണമെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.


Reporter
the authorReporter

Leave a Reply